
കൊച്ചി : കളമശ്ശേരി റെയിൽവേ സ്റ്റേഷനിലെ സിഗ്നലിങ് സംവിധാനവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടക്കാൻ ഉള്ളതിനാൽ നാളെ (27/10/2026) സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ജോലികൾ കാരണം നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിടുമെന്നും ചില സർവീസുകൾ 25 മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കെഎസ്ആർ ബംഗളൂരു – എറണാകുളം – കെഎസ്ആർ ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (20641/20642) ഭാഗികമായി റദ്ദാക്കി. ബംഗളൂരുവിൽ നിന്നുള്ള വന്ദേഭാരത് തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. തിരികെ ബംഗളൂരുവിലേക്കുള്ള സർവീസ് തൃശൂർ സ്റ്റേഷനിൽ നിന്നായിരിക്കും ആരംഭിക്കുക. ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റമില്ല. തിരുവനന്തപുരം – ഷൊർണ്ണൂർ വേണാട് എക്സ്പ്രസ്, എറണാകുളം – കെഎസ്ആർ ബംഗളൂരു ഇന്റർസിറ്റി,
തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, കന്യാകുമാരി – മംഗലാപുരം പരശുറാം എക്സ്പ്രസ്, തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിടുമെന്ന് അധികൃതർ അറിയിച്ചു. സെക്കന്ദരാബാദ് – തിരുവനന്തപുരം ശബരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മംഗലാപുരം – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ്, കാസർകോട് – കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്, മംഗലാപുരം – കന്യാകുമാരി പരശുറാം എക്സ്പ്രസ്,
ഷാലിമാർ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ദിബ്രൂഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസ്, മുംബൈ എൽടിടി – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, ധൻബാദ് – ആലപ്പുഴ എക്സ്പ്രസ്, കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ്, ഗോരഖ്പൂർ – തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസ്, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിടും.