
ദില്ലി : സംഘർഷാവസ്ഥ നിലനിൽക്കുന്ന ഗൾഫ് മേഖലയിലെ പ്രവാസി മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഉറപ്പാക്കുന്നതിനായി ദില്ലി കേരള ഹൗസിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. കൺട്രോൾ റൂം 24 മണിക്കൂറും സജ്ജമായിരിക്കും. അടിയന്തര സഹായങ്ങൾക്കും അന്വേഷണങ്ങൾക്കുമായി 011 23747079, 9310443880 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
കേരള ഹൗസിലെ നോഡൽ ഓഫീസറായി നോർക്ക ഡെവലപ്മെന്റ് ഓഫീസർ ജെ ഷാജിമോനെയും വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തുന്നതിനുള്ള നോഡൽ ഓഫീസറായി അഡീഷണൽ റസിഡന്റ് കമ്മീഷണറുടെ ചുമതലയുള്ള ലെയ്സൺ ഓഫീസർ രാഹുൽ കെ ജയ്സ്വാറിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.