
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ കേസിൽ നിർണായക തിരിവുണ്ടായതായി റിപ്പോർട്ട്. മലേഷ്യൻ കമ്പനിയുടെ പ്രൊജക്ട് മാനേജറായിരുന്ന ലീ ജീവനൊടുക്കിയ സംഭവത്തിൽ ഗ്യാനേഷിനെതിരെ വിജിലൻസിനും സർക്കാരിനും മൊഴി നൽകാൻ തയ്യാറാണെന്ന് ലീയുടെ സുഹൃത്ത് അറിയിച്ചു.
ഗ്യാനേഷ് കുമാറിന്റെ മാനസിക പീഡനം മൂലമാണ് ലീ ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. കെഎസ് ടിപി പദ്ധതിയിൽ മലേഷ്യൻ കമ്പനിക്കൊപ്പം പ്രവർത്തിച്ച ബെൽ കമ്പനിയിലെ മുൻ ജീവനക്കാരനാണ് ഇയാൾ.
കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി വിജിലൻസിന് പുറമെ ക്രൈംബ്രാഞ്ചും ഗ്യാനേഷ് കുമാറിനെതിരെ കേസെടുത്തേക്കും. മലേഷ്യൻ എഞ്ചിനീയർ ലീയുടെ ആത്മഹത്യയിൽ പുതിയ അന്വേഷണം ആരംഭിക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം മലേഷ്യയിലെത്തി ബന്ധുക്കളെ കാണാനും നീക്കം നടത്തുന്നുണ്ട്.
അതേസമയം ഗ്യാനേഷ് കുമാറിനെതിരെ മുൻപ് നടന്ന വിജിലൻസ് അന്വേഷണങ്ങളുടെ രേഖകൾ പരിശോധിച്ച എസ്പിമാർ ഇന്ന് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.