
മലപ്പുറം : എംഎൽഎ സന്ദീപ് വാര്യർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പുലർച്ചെ ദേശീയപാത 66ൽ മലപ്പുറം കോയിച്ചനയിൽ വെച്ചായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായത്.
അപകടത്തെ തുടർന്ന് തൊട്ടുപിന്നാലെ വന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തൃക്കരിപ്പൂരിൽ നിന്ന് ചെത്തല്ലൂരിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. എംഎൽഎയുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.