Banner Ads

പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചെന്ന് പരാതി; 10 വിദ്യാർത്ഥികൾക്കെതിരെ കേസ്

പാലക്കാട് : മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചതായി പരാതി. സംഭവത്തിൽ 10 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയുടെ ഫോട്ടോയിൽ ചവിട്ടിനിന്ന് മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.