
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി 2 ശതമാനം ക്ഷാമബത്ത (ഡിഎ / ഡിആർ) സർക്കാർ അനുവദിച്ചു. നവംബർ 1ന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടുമൊപ്പം ഈ ആനുകൂല്യം ലഭിച്ചുതുടങ്ങും.
പുതിയ വർധനവോടെ ക്ഷാമബത്ത നിരക്ക് 37 ശതമാനമായി ഉയരും. 2 ശതമാനം ഡിഎ / ഡിആർ അനുവദിക്കുന്നതിലൂടെ പ്രതിമാസം 96 കോടി രൂപയാണ് സർക്കാരിന് അധിക ചെലവായി വരുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.