
ദില്ലി : കസ്റ്റഡിയിലായിരുന്ന ഓൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറയെ ദില്ലി പൊലീസ് വിട്ടയച്ചു. സുഹൃത്തുക്കൾ ആർകെ പുരം പൊലീസ് സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെയാണ് നേഹയെ മോചിപ്പിച്ചത്.
എന്നാൽ അഭിജിത് ദീപ്കെയെ കാണാൻ പൊലീസ് അനുവാദം നൽകിയില്ലെന്നും അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. അഭിജിത് ദീപ്കെയ്ക്കെതിരെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) 126, 170 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ ഇന്നും പ്രതിഷേധങ്ങൾ തുടരും.
ഇതിന്റെ ഭാഗമായി വിവിധ ഇടത് സംഘടനകൾ ഇന്ന് തിരംഗ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സെൻട്രൽ സർക്കിൾ ഉൾപ്പെടെയുള്ള മേഖലകളിൽ പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.