
ബെംഗളൂരു : ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് (12677/12678) ഒറ്റപ്പാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ക്രമീകരണമനുസരിച്ച് ഒരു മിനിറ്റാണ് ട്രെയിനിന് ഇവിടെ സ്റ്റോപ്പ് ഉണ്ടാകുക.
എറണാകുളത്തേക്കുള്ള ട്രെയിൻ ഉച്ചയ്ക്ക് 2:30നും ബെംഗളൂരുവിലേക്കുള്ള ട്രെയിൻ രാവിലെ 10:59നും ഒറ്റപ്പാലത്ത് എത്തും. നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് ഒക്ടോബർ 16ന് വൈകിട്ട് 4:40ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച (ഒക്ടോബർ 17) രാവിലെ 10:30ന് തിരുവനന്തപുരത്തെത്തും. സേലം, പാലക്കാട്, കോട്ടയം വഴിയുള്ള ഈ സർവീസിന്റെ മടക്കയാത്ര ശനിയാഴ്ച ഉച്ചയ്ക്ക് 12.40നാണ് ക്രമീകരിച്ചിരിക്കുന്നത്.