
വയനാട് : പാരമ്പര്യ നെൽവിത്തുകളുടെയും പരമ്പരാഗത കൃഷിയുടെയും സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. കേരളത്തിന്റെ തനിനാടൻ നെൽവിത്തു വൈവിധ്യങ്ങൾ സംരക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
വംശനാശം സംഭവിച്ചുകൊണ്ടിരുന്ന അൻപതോളം ഇനം പാരമ്പര്യ നെൽവിത്തുകളാണ് ചെറുവയൽ രാമൻ തന്റെ വയനാട്ടിലെ തറവാട്ടു വളപ്പിൽ യാതൊരു രാസവളപ്രയോഗവുമില്ലാതെ സംരക്ഷിച്ചുപോന്നിരുന്നത്. കാർഷികരംഗത്തെ നിസ്വാർത്ഥ സേവനങ്ങളെ മാനിച്ച് 2023ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.
പരമ്പരാഗത കൃഷിരീതികളെ അടുത്ത തലമുറയിലേക്ക് പകർന്നുനൽകുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമാണ്.