‘നായർ മേധാവിത്വത്തിൻ്റെ പതനം’ എഴുതിയ റോബിൻ ജെഫ്രി ശങ്കരാടി അഭിനയിച്ച സിനിമകൾ കണ്ടിരുന്നെങ്കിൽ ഒരു പക്ഷെ അദ്ദേഹത്തെക്കുറിച്ച് തൻ്റെ പുസ്തകത്തിൽ എഴുതിയേനെ.. കാരണം കേരള സമൂഹത്തിൽ വേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന തറവാടുകളിലെ കേന്ദ്ര കഥാപാത്രമായ കാരണവർ, മക്കളെ ശാസിക്കുന്ന കരുത്തനായ അച്ഛൻ, മരുമക്കളെ നിലക്കുനിർത്തുന്ന ഒരു പ്രമാണിയായ അമ്മാവൻ എന്നിങ്ങനെയുള്ള റോളുകൾ നിരവധി ചിത്രങ്ങളിൽ അനശ്വരമാക്കിയ നടനാണ് ചെറായിക്കാരൻ ശങ്കരാടി. അദ്ദേഹം വിടവാങ്ങിയിട്ട് 23 വർഷം..