കടം വീട്ടാൻ സോഷ്യൽ മീഡിയയിലൂടെ കള്ളനോട്ട് നിർമ്മാണം പഠിച്ച് വിപണിയിലിറക്കിയ യുവാവ് ഗുജറാത്തിൽ പോലീസിന്റെ പിടിയിലായി. രാജ്കോട്ട് സ്വദേശിയായ കിഷൻ സോളാങ്കി (30) എന്നയാളെയാണ് രാജ്കോട്ട് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) അറസ്റ്റ് ചെയ്തത്.