Banner Ads

ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; കാഷ്യു കോർപ്പറേഷൻ എംഡിയായി നിയമനം

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല നൽകി സർക്കാർ. കശുവണ്ടി വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായാണ് പുതിയ നിയമനം. ഉത്തരവ് ഉടൻ പുറത്തിറങ്ങും. കശുവണ്ടി വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.

വ്യവസായം പെട്ടെന്ന് തഴച്ചുവളരുമെന്ന അവകാശവാദമില്ലെന്നും ഇടനിലക്കാരുടെ നേട്ടത്തിനപ്പുറം തൊഴിലാളികൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന രീതിയിലുള്ള വികസന മാറ്റങ്ങളാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സെപ്റ്റംബറിൽ നടത്തിയ ഐഎഎസ് അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പിൽ നിന്ന് വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റിയത്. ഒരു മാസം പിന്നിടും മുൻപാണ് പുതിയ ചുമതല.