
തിരുവനന്തപുരം: മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ സ്ഥാനം രാജിവെച്ചു. ഇതുമായി ബന്ധപ്പെട്ട രാജിക്കത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് കൈമാറി.
കോർപ്പറേഷനിൽ നിന്നുള്ള രാജിക്കത്ത് പിന്നീട് മേയർക്ക് നൽകുമെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്നാണ് പ്രാഥമിക വിവരമെങ്കിലും, പാർട്ടി നേതൃത്വവുമായുള്ള ഭിന്നതകളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന സൂചനകൾ.