
പത്തനംതിട്ട : കോന്നി പോത്തുപ്പാറയിൽ വയോധിക ദമ്പതികളെ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തി. പോത്തുപ്പാറ സ്വദേശികളായ തങ്കപ്പൻ (65), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന ഇരുവരേയും വിഷം ഉള്ളിൽച്ചെന്ന അവസ്ഥയിൽ സമീപവാസികളാണ് ആദ്യം കണ്ടത്.
ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങൾക്ക് മുൻപ് ഇവരുടെ ഏക മകൻ മരിച്ചിരുന്നു. മൃതദേഹങ്ങൾ കോന്നി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.