Banner Ads

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ ഡിവൈഎഫ്ഐ ആക്രമണം; മൂന്നിടങ്ങളിൽ തടഞ്ഞു

കണ്ണൂർ: കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം. കാസർകോടേക്കുള്ള യാത്രയ്ക്കിടെ കണ്ണൂർ തളിപ്പറമ്പ് കുപ്പത്തുവെച്ചാണ് പ്രധാനമായും ആക്രമണമുണ്ടായത്. അക്രമികൾ കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിന് മേൽ ആഞ്ഞടിച്ചതിനെ തുടർന്ന് മന്ത്രി സഞ്ചരിച്ച കാറിന് കേടുപാടുകൾ സംഭവിച്ചു.

പയ്യന്നൂരിൽ വെച്ചും മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ സമാനമായ രീതിയിൽ അതിക്രമം നടന്നു. പയ്യന്നൂർ പിന്നിട്ട ശേഷവും മൂന്നാമതും മന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തി പ്രതിഷേധക്കാർ എത്തി. കുപ്പത്ത് അതീവ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

തൊട്ടുമുൻപത്തെ ദിവസങ്ങളിൽ തലസ്ഥാനത്തുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെയും കരിങ്കൊടി പ്രതിഷേധങ്ങളുടെയും തുടർച്ചയായാണ് കണ്ണൂരിലും ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിക്ക് നേരെ തിരിഞ്ഞത്.