Banner Ads

സംസ്ഥാനത്ത് അടുത്ത 4 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; രാത്രിയിൽ പവർ കട്ട് ഏർപ്പെടുത്തി കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.അതേസമയം, അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ രാത്രി സംസ്ഥാനത്ത് കെ.എസ്.ഇ.ബി വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.

ഇന്ന് (യെല്ലോ അലർട്ട്): പത്തനംതിട്ട, ഇടുക്കി.

നാളെ (യെല്ലോ അലർട്ട്) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.രാത്രിയിൽ വൈദ്യുതിവിശദീകരണവുമായി കെ.എസ്.ഇ.ബി ഇന്നലെ രാത്രി 7:00 മണിക്കും 10:00 മണിക്കും ഇടയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്.

കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവാണ് പെട്ടെന്നുള്ള നിയന്ത്രണത്തിന് കാരണമായത്. മധ്യപ്രദേശിൽ നിന്ന് ‘സ്വാപ്’ കരാർ വഴി ലഭിക്കേണ്ട 200 മെഗാവാട്ടും പവർ എക്സ്ചേഞ്ച്, റിയൽ ടൈം മാർക്കറ്റ് എന്നിവ വഴി അധിക വൈദ്യുതിയും രാത്രിയോടെ ലഭ്യമാക്കാൻ സാധിച്ചു. ഇതോടെ രാത്രി 10 മണിക്ക് ശേഷം കൂടുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു.