ലഖ്നോ:ഞായറാഴ്ച പുലർച്ചെയാണ് ട്രെയിൻ അട്ടിമറിക്കുള്ള ശ്രമം നടന്നത്. പാസഞ്ചർ ട്രെയിൻ ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലാണ് ദുരന്തം ഒഴിവായത്.ഘുരാജ് സിങ് സ്റ്റേഷന് സമീപത്താണ് സംഭവം ഉണ്ടായത്.
ചെറിയൊരു മണ്‍കൂനയാണ് ട്രാക്കിന് മുകളില്‍ ഉണ്ടായിരുന്നതെന്നും ലോക്കോ പൈലറ്റുമാർ അറിയിച്ചപ്പോള്‍ തന്നെ മണ്‍കൂന നീക്കി പാതയിലൂടെയുള്ള ഗതാഗതം സുഗമമാക്കിയെന്നും യു.പി പൊലീസ് അറിയിച്ചു.അതേസമയം, ദിവസങ്ങളായി പ്രദേശത്ത് റോഡിന്റെ പണി നടക്കുന്നുണ്ട്.
ഇതിനായി എടുത്ത മണ്ണ് ലോറിയില്‍ മറ്റ് പ്രദേശങ്ങളില്‍ കൊണ്ടിടാറുണ്ട്. ഇത്തരത്തില്‍ എടുത്ത മണ്ണാണോ റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതെന്ന് സംശയമുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്. നേരത്തെ സെപ്തംബർ എട്ടാം തീയതി പ്രയാഗ്രാജില്‍ കാളിന്ദി എക്സ്പ്രസ് അട്ടിമറിക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു