
മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയുമായ റിമി ടോമി പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളും കുറിച്ച കുറിപ്പും ഏറ്റെടുത്ത് ആരാധകർ. ദ്വീപ് രാജ്യമായ സീഷെൽസിലെ പ്രകൃതിരമണീയമായ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് റിമി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടത്.
പിറന്നാൾ ദിനം എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാണ്. പക്ഷേ ഒരു സത്യം പറയട്ടെ. ഓരോ ജന്മദിനം ആഘോഷിക്കുമ്പോഴും ഈ മനോഹരമായ ജീവിതത്തിൽ നിന്ന് ഒരു ദിവസം കൂടി നമ്മൾ പിന്നിലാക്കി എന്ന സത്യം ഓർമ്മിക്കണം. വിഷമകരമാണെങ്കിലും സത്യം അതാണ്.
അതുകൊണ്ട് ലഭിക്കുന്ന ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കാം, സ്നേഹിക്കാം, ആഘോഷിക്കാം. ദൈവത്തിന്റെ അനുഗ്രഹത്തിന് നന്ദി. സമയം ഉണ്ടേൽ ഒരു ഹാപ്പി ബർത്ത്ഡേ തന്നേരേ കേട്ടോ. സീഷെൽസിൽ നിന്ന്. പുതിയൊരു രാജ്യം, പ്രത്യേകമായൊരു ദിവസം, മനോഹരമായ ഒരിടം. ഈ അനുഗ്രഹത്തിന് ദൈവത്തിന് നന്ദി എന്നാണ് റിമി കുറിച്ചത്.
റിമിയുടെ പിറന്നാൾ ചിത്രങ്ങൾക്കും കുറിപ്പിനും താഴെ സിനിമാ-മിനിസ്ക്രീൻ രംഗത്തെ പ്രമുഖരും ആരാധകരും ആശംസകളുമായി എത്തിയിട്ടുണ്ട്. ശ്വേത മേനോൻ, ജുവൽ മേരി, ലക്ഷ്മി നക്ഷത്ര തുടങ്ങിയ താരങ്ങളും പ്രിയ ഗായികയ്ക്ക് ആശംസകൾ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.