ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും കൂടാതെ വിവിധ ഇടങ്ങളിലായാണ് സ്ഫോടനമുണ്ടായത്.സ്ഫോടനങ്ങളില്‍ രണ്ട് പേര് മരിച്ചു 10 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട് കറാച്ചിയില്‍ വിമാനത്താവളത്തിന് സമീപം സ്ഫോടനം നടന്നത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം.സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു പ്രദേശം മുഴുവന്‍ പുക പടരുകയും ചെയ്തുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തിലധികം വാഹനങ്ങള്‍ സ്ഫോടനത്തില്‍ നശിച്ചു .