
കൊച്ചി : അങ്കമാലിയിൽ ട്രെയിൻ തട്ടി യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വളത്തൂങ്കൽ ആക്കോലിൽ സ്വദേശി വിസ്മയ, കൊല്ലം കണ്ണനല്ലൂർ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇരുവരെയും കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്ന് പുലർച്ചെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം തൃശ്ശൂർ ഭാഗത്തേക്ക് പോയ ട്രെയിനിടിച്ചാണ് അപകടമുണ്ടായത്. ഇരുവരും ബന്ധുക്കളാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.