
തിരുവനന്തപുരം : കടുത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് (19/09/2026) കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ (20/09/2026) കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന മഴയ്ക്കാണ് സാധ്യത. സംസ്ഥാനത്തുടനീളവും പ്രത്യേകിച്ച് മലയോര മേഖലകളിലും അനുഭവപ്പെടുന്ന കഠിനമായ പകൽച്ചൂടിന് മഴയെത്തുന്നതോടെ വലിയ ആശ്വാസമാകും.