കോഴിക്കോട് : ഷിരൂർ ഉരുൾപൊട്ടലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തർക്കം രമ്യമായി പരിഹരിച്ചു. മനുഷ്യാവകാശ പ്രവർത്തകരായ നൗഷാദ് തെക്കയിൽ, വിനോദ് മേക്കോത്ത് എന്നിവരുടെ മധ്യസ്ഥ ശ്രമഫലമായി ലോറി ഉടമ മനാഫും അർജുന്റെ കുടുംബവും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കി. തെറ്റിദ്ധാരണകള്‍ മാറിയെന്ന് മനാഫും അർജുന്റെ സഹോദരീ ഭർത്താവ് ജിതിനും പറഞ്ഞത്. കുടുംബാംഗങ്ങളായ മുബീൻ, അല്‍ഫ് നിഷാം, അബ്ദുല്‍ വാലി, സാജിദ് തുടങ്ങിയവരും മനാഫിന് ഒപ്പമുണ്ടായിരുന്നു.
അർജുന്റെ സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരി ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് തുടങ്ങിയവരുമായി ഇവർ സംസാരിക്കുകയും ചെയ്തു. ഞങ്ങൾ ഒരു കുടുംബം പോലെയാണ്. ഇപ്പോള്‍ എല്ലാം സംസാരിച്ച് തീർത്തെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഉദ്ദേശിച്ച കാര്യങ്ങളല്ല വാർത്താ സമ്മേളനത്തിന് ശേഷം ചർച്ചയായതെന്ന് ജിതിൻ പറഞ്ഞു.