Banner Ads

തിയേറ്ററുകളിലെ പോപ്കോൺ കൊള്ളയ്ക്ക് പൂട്ട് വീഴുന്നു; അമിതവിലയ്‌ക്കെതിരെ കടുപ്പിച്ച് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം : സിനിമാ തിയേറ്ററുകളിൽ പോപ്കോൺ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾക്കു അന്യായവില ഈടാക്കുന്നതിനെതിരെ കർശന നടപടിയുമായി ഭക്ഷ്യവകുപ്പ്. തിയേറ്ററുകളിൽ നടത്തിയ പരിശോധനയിൽ 33 കേസുകൾ രജിസ്റ്റർ ചെയ്തതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

പോപ്കോണിന്റെയും മറ്റ് ലഘുഭക്ഷണങ്ങളുടെയും അമിതവിലയിൽ പൊതുജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ടെന്നും ഇത് തിയേറ്റർ ഉടമകൾ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ ചൂഷണം ചെയ്ത് അന്യായവില ഈടാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. വരുംദിവസങ്ങളിലും കൃത്യമായ ഇടവേളകളിൽ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.