Banner Ads

മദ്യപിച്ച് ബൈക്കോടിച്ച് ആംബുലൻസിൽ ഇടിച്ചു; തണ്ണിത്തോട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പത്തനംതിട്ട: മദ്യപിച്ച് അമിതവേഗതയിൽ ബൈക്കോടിച്ച് രോഗിയുമായി പോയ ആംബുലൻസിലിടിച്ച് അപകടമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പ്രവീൺ കുമാറാണ് സംഭവത്തിൽ അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി പത്തനംതിട്ട കോന്നി കൊന്നപ്പാറയിലായിരുന്നു അപകടം.

നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആംബുലൻസിലേക്ക്, പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്ന പ്രവീണിന്റെ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട സമയത്ത് നിർത്തിയിട്ടിരിക്കുകയായിരുന്ന ആംബുലൻസിലേക്കാണ് ബൈക്ക് ചെന്നിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവീൺകുമാറിനെ നാട്ടുകാരാണ് സ്ഥലത്തുതടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്.