
തിരുവനന്തപുരം : കടുത്ത ചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി മഴയെത്തുന്നു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
ഇന്ന് (14/09/2026) പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും നാളെ (15/09/2026) കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും മറ്റന്നാൾ (16/09/2026) കോഴിക്കോട്, വയനാട്, കണ്ണൂർ, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.