
തിരുവനന്തപുരം : ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും റോഡ് പ്രവൃത്തികൾക്കുമായി പൊതുമരാമത്ത് വകുപ്പിന് സർക്കാർ 551.50 കോടി രൂപ അനുവദിച്ചു. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി സമർപ്പിച്ച പ്രൊപ്പോസലിന് മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നു.
തീർത്ഥാടകർ സഞ്ചരിക്കുന്ന പ്രധാന പാതകളുടെ നവീകരണം, പാലങ്ങളുടെയും അനുബന്ധ റോഡുകളുടെയും അറ്റകുറ്റപ്പണികൾ തുടങ്ങിയവയ്ക്കാണ് ഈ തുക വിനിയോഗിക്കുക. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വൻ തുകയാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. 2025-26 ൽ 377.80 കോടിയും, 2024-25 ൽ 326.97 കോടിയുമാണ് തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി സർക്കാർ അനുവദിച്ചിരുന്നത്.