Banner Ads

പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവർ ജാഗ്രതൈ: ബിരിയാണിയിൽ ചത്ത വണ്ട്; ഹോട്ടൽ അടപ്പിച്ചു

കോഴിക്കോട് : ഹോട്ടലിൽനിന്ന് ഓർഡർ ചെയ്ത ബിരിയാണിയിൽ ചത്ത വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം ആരോഗ്യവിഭാഗം അടച്ചുപൂട്ടിച്ചു. കുന്ദമംഗലം പന്തീർപാടം മുറിയനാലിൽ പ്രവർത്തിക്കുന്ന പാരഡൈസ് ഹോട്ടലിനെതിരെയാണ് നടപടി.

വെള്ളിയാഴ്ച രാത്രി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവർക്കാണ് ബിരിയാണിയിൽ നിന്ന് വണ്ടിനെ ലഭിച്ചത്. തുടർന്ന് വിവരം ഗ്രാമപഞ്ചായത്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവിഭവങ്ങളും കണ്ടെത്തി.

തുടർന്നാണ് ഹോട്ടലിന്റെ പ്രവർത്തനം ഉടനടി നിർത്തിവെക്കാൻ നിർദേശം നൽകിയത്. ഭക്ഷണത്തിന്റെ ഗുണനിലവാരവും ഹോട്ടലിലെ ശുചിത്വമില്ലായ്മയും സംബന്ധിച്ച് സ്ഥാപനത്തിനെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.