
കൊല്ലം : ജാമ്യത്തിലിറങ്ങി 11 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് ഒന്നാം പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പനവേലി ജോർജ്മുക്ക് ചരുവിള വീട്ടിൽ നിതിൻ (36) ആണ് പിടിയിലായത്. 2015ൽ കൊട്ടാരക്കര വിലങ്ങറ ഇലഞ്ഞിക്കൽ സ്വദേശി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് നിതിൻ.
ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ ഇയാൾ പനവേലി ഭാഗത്ത് ആളൊഴിഞ്ഞ വീട് ഒളിസങ്കേതമാക്കി താമസിച്ചു വരികയായിരുന്നു. കൊട്ടാരക്കര സി ഐ ഗംഗാപ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർമാരായ ഹേമന്ദ്, കെ പി അലക്സ്, ബി അജയൻ, സിപിഒമാരായ വിഷ്ണുദാസ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.