Banner Ads

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; ആശ്വാസ മഴയ്‌ക്കും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറുകളിലും ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങള അപേക്ഷിച്ച് ഇന്നലെ ഉയർന്ന താപനിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ചൂട് ഇപ്പോഴും ഉയർന്ന നിലയിൽ തന്നെയാണ് തുടരുന്നത്. കടുത്ത ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ പരക്കെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്.