
കൊല്ലം : കൊല്ലം മാഞ്ഞാലിമുക്കിൽ വീട്ടുപോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോട്ടോർസൈക്കിൾ മോഷ്ടിച്ച കേസിലെ പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പൊലീസ്. തിരുനെൽവേലി സ്വദേശി രമേഷ് എം (സുഭാഷ് – 24) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 23ന് അർധരാത്രിയിലാണ് മോഷണം നടന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി തമിഴ്നാട് സ്വദേശിയാണെന്ന് തിരിച്ചറിയുകയും തുടർന്ന് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുകയുമായിരുന്നു.
ചാത്തന്നൂർ എസിപി രാഖേഷിന്റെ മേൽനോട്ടത്തിൽ ചാത്തന്നൂർ ഇൻസ്പെക്ടർ അനീസിന്റെ നിർദേശപ്രകാരം കൊട്ടിയം എസ്എച്ച്ഒ വിഷ്ണു സജീവ്, എസ്ഐ അഭിജിത്ത്, സിപിഒമാരായ അരുൺ, അഖിൽ, ഷംനാദ്, പ്രവീൺ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.