
ദില്ലി : പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കങ്ങൾ ചർച്ചകളിലൂടെ കേരളത്തിൽ വച്ച് തന്നെ പരിഹരിക്കുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പിണറായി വിജയനും മറ്റ് നേതാക്കളും നടത്തിയ പ്രസ്താവനകളിൽ വൈരുദ്ധ്യവുമില്ലെന്നും എംഎ ബേബി പറഞ്ഞു.
ഓരോ മണ്ഡലത്തിലും സംസാരിക്കുമ്പോൾ അവിടുത്തെ പ്രാദേശിക വിഷയങ്ങൾക്കാണ് നേതാക്കൾ ഊന്നൽ നൽകിയതെന്നും അതുകൊണ്ടാണ് പ്രസ്താവനകളിൽ വ്യത്യസ്തത തോന്നിയതെന്നും എം എ ബേബി കൂട്ടിച്ചേർത്തു. പാർട്ടി തലത്തിൽ ആവശ്യമായ ചർച്ചകൾ നടത്തി വിഷയം എത്രയും വേഗം ശുഭകരമായി പരിഹരിക്കുമെന്നാണ് എം എ ബേബിയുടെ പ്രതികരണം.