Banner Ads

കോഴിക്കോട് കൊട്ടാരം റോഡിൽ ബോംബെന്ന് സംശയിക്കുന്ന സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തി

കോഴിക്കോട്: നഗരത്തിലെ കൊട്ടാരം റോഡിൽ സ്ഫോടകവസ്തുവെന്ന് സംശയിക്കുന്ന നാല് ചെറിയ സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തി. റോഡരികിൽ ചകിരി കൂട്ടിയിട്ടിരുന്ന സ്ഥലത്ത് ഒളിപ്പിച്ച നിലയിലാണ് പാത്രങ്ങൾ കണ്ടെത്തിയത്.സ്റ്റീൽ ബോംബാണെന്ന സംശയത്തെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

നാട്ടുകാരാണ് സംഭവം ആദ്യം കണ്ട് പൊലീസിനെ വിവരമറിയിച്ചത്.കൊട്ടാരം റോഡരികിലെ ചകിരിക്കൂട്ടത്തിനിടയിൽ ഒളിപ്പിച്ച നിലയിൽ നാല് ചെറിയ സ്റ്റീൽ പാത്രങ്ങൾ.ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പാത്രങ്ങൾ കസ്റ്റഡിയിലെടുത്ത് വിദഗ്ധ പരിശോധന നടത്തിവരുന്നു.പ്രദേശത്ത് മുൻപ് കണ്ടിട്ടില്ലാത്ത ചിലരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടിരുന്നതായി നാട്ടുകാർ മാധ്യമങ്ങളോട് പ്രതികരിച്ചു.