Banner Ads

മകളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അച്ഛൻ മരിച്ചു

കോഴിക്കോട്: മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ നിര്യാതനായി. ബേപ്പൂർ നടുവട്ടം സ്വദേശി വിളക്കേരി പറമ്പിൽ നന്ദകുമാർ (64) ആണ് മരിച്ചത്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.മകൾ ഹൃദ്യയുടെ വിവാഹ നിശ്ചയം ശനിയാഴ്ച നടക്കാനിരിക്കെയാണ് നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ മരണം സംഭവിച്ചത്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ബേപ്പൂർ ഗോതീശ്വരം ശ്മശാനത്തിൽ നടന്നു.