
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സിപിഎം സംസ്ഥാന രാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള ആഭ്യന്തര പോരാട്ടങ്ങളാണ് ഉടലെടുക്കുന്നത്. തോൽവിയുടെ കാരണങ്ങളെക്കുറിച്ച് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലും ശൈലിയിലും വീഴ്ചകൾ പറ്റി എന്ന് ചൂണ്ടിക്കാട്ടുമ്പോഴും, അത് പൂർണ്ണമായി തള്ളിക്കളയുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിക്കുന്നത്.