Banner Ads

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; ബിജെപിയുടേത് കേരളത്തെ തകർക്കാനുള്ള ഗൂഢനീക്കമെന്ന് വി കെ ശ്രീകണ്ഠൻ

പാലക്കാട് : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കുന്നതിനെ ചോദ്യം ചെയ്ത ബിജെപി സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ.

ഒരു ജനപ്രതിനിധിയാണ് രാജീവ്‌ ചന്ദ്രശേഖർ മറന്നുപോകരുതെന്നും കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് ഇതിലൂടെ പുറത്തുവന്നതെന്നും വി കെ ശ്രീകണ്ഠൻ ആരോപിച്ചു. കർണാടകയിൽ നിന്ന് പല തവണ രാജ്യസഭാഗമായിട്ടുള്ള രാജീവ് ചന്ദ്രശേഖറിന് ഇപ്പോഴും കൂറ് കർണാടകയോടാണ്.

തൻ്റെ ബിസിനസ് കേന്ദ്രം കർണാടകയിലായതുകൊണ്ടാണ് അദ്ദേഹത്തിന് അങ്ങോട്ട് താല്പര്യം. ഒരു നിമിഷം പോലും എംഎൽഎയായി തുടരാൻ രാജീവ് ചന്ദ്രശേഖറിന് യോഗ്യതയില്ലെന്നും ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്ന് അദ്ദേഹം മനസ്സിലാക്കണമെന്നും എം പി പറഞ്ഞു.

കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സമരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് യുഡിഎഫിൽ ആലോചിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.