Banner Ads

ഒന്നര മാസത്തെ അനിശ്ചിതത്വത്തിന് വിരാമം; മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു

കണ്ണൂർ : ഒന്നര മാസത്തോളമായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കായംകുളം സ്വദേശി ബാബുവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്തതിനെ തുടർന്നാണ് ആഴ്ചകളോളം മോർച്ചറിയിൽ തന്നെ സൂക്ഷിക്കേണ്ടി വന്നത്.

ജൂലൈ ഏഴിനാണ് കണ്ണൂർ ആയിക്കര ഹാർബറിൽ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മരിച്ചത് ആരാണെന്ന് വ്യക്തമാകാത്തതിനാൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി കോർപ്പറേഷനും പൊലീസും തമ്മിൽ തർക്കങ്ങളുണ്ടായി. ഇതിനിടയിലാണ് പോലീസ് നടത്തിയ അന്വേഷണത്തിലും വിവരങ്ങൾ പ്രചരിച്ചതിലും വഴി ബന്ധുക്കൾ കണ്ണൂരിലെത്തുകയും മരിച്ചത് ബാബുവാണെന്ന് സ്ഥിരീകരിച്ച് മൃതദേഹം ഏറ്റുവാങ്ങുകയും ചെയ്തത്.