Banner Ads

മൂവാറ്റുപുഴ പുതിയ ജില്ലയായി പരിഗണനയിൽ; പുനർവിഭജന കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ രൂപീകരിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യങ്ങൾ ശക്തമാകുന്നതിനിടയാണ് സർക്കാരിന്റെ ഈ സുപ്രധാന പ്രഖ്യാപനം.പുതിയ ജില്ലകളുടെ രൂപീകരണം പരിശോധിക്കുന്നതിനായി സർക്കാർ ഉടൻ തന്നെ ഒരു ജില്ലാ പുനർവിഭജന കമ്മീഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ കമ്മീഷന്റെ പരിഗണനാ പരിധിയിൽ മൂവാറ്റുപുഴയും ഉൾപ്പെടും.മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിലാണ് മാത്യു കുഴൽനാടൻ എം.എൽ.എ മൂവാറ്റുപുഴയെ പുതിയ ജില്ലയായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.എറണാകുളം, കൊച്ചി മേഖലകളിലേക്ക് കൂടുതൽ വികസന ഫണ്ടുകൾ കേന്ദ്രീകരിക്കുമ്പോൾ മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ മലയോര മേഖലകൾ പിന്നാക്കം പോകുന്നുവെന്ന പരാതികൾ ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ ജില്ലാ രൂപീകരണ ആവശ്യം ചർച്ചയാകുന്നത്.