Banner Ads

വേൾഡ് പീസ് മിഷന് ആഫ്രിക്കൻ സംഘടനകളുടെ അന്താരാഷ്ട്ര പുരസ്കാരവും അംഗീകാരവും

ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ‘വേൾഡ് പീസ് മിഷൻ’ ആഫ്രിക്കൻ രാജ്യങ്ങളിൽ നടപ്പിലാക്കിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം. വിവിധ ആഫ്രിക്കൻ സാമൂഹിക-സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ‘AGOCM’ (African Good Samaritan Organizations and Christian Missionaries), സന്നദ്ധ പ്രവർത്തകർ എന്നിവരുടെ പ്രത്യേക അഭിനന്ദനത്തിനും അംഗീകാരത്തിനും പുരസ്കാരത്തിനും സംഘടന അർഹമായി.

ആഫ്രിക്കയിലെ വിവിധ മേഖലകളിൽ വേൾഡ് പീസ് മിഷൻ നടത്തുന്ന ഇടപെടലുകൾ വലിയ മാറ്റങ്ങൾക്കാണ് വഴിതെളിക്കുന്നതെന്ന് AGOCM പ്രതിനിധികൾ അഭിപ്രായപ്പെട്ടു.ഭക്ഷ്യസഹായം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസ പിന്തുണ.സ്ത്രീശാക്തീകരണം, യുവജന വികസനം, പരിസ്ഥിതി സംരക്ഷണം.സമാധാന ബോധവൽക്കരണവും ആഗോള സാഹോദര്യവും.
സ്ഥാപക ചെയർമാൻ ഡോ. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ വർഗ്ഗ-മത-വർണ വ്യത്യാസങ്ങൾക്കതീതമായി സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ആഫ്രിക്കൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

സംഘടനയുടെ “ഒരു ഹൃദയം – ഒരു ലോകം” എന്ന സന്ദേശം ലോകജനതയെ ഒന്നിപ്പിക്കുന്ന ശക്തമായ മാനവിക ദർശനമാണെന്നും അവർ വിലയിരുത്തി.ആഫ്രിക്കയിലെ പ്രാദേശിക സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്ന് വേൾഡ് പീസ് മിഷൻ പ്രതിനിധി മാക്സൻ ഡിവോത്തി അറിയിച്ചു. ലോകവ്യാപകമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.