Banner Ads

പോലീസുകാർക്ക് ഓണ സമ്മാനവുമായി ആഭ്യന്തരവകുപ്പ്; ഓണം ഡ്യൂട്ടി അലവൻസ് വർധിപ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് ജോലി ചെയ്യുന്ന ചെയ്യുന്ന പോലീസുകാർക്കുള്ള അലവൻസ് ഇരട്ടിയാക്കി ഉയർത്തി ആഭ്യന്തരവകുപ്പ്. മുൻപ് നൽകിയിരുന്ന 500 രൂപ അലവൻസാണ് 1000 രൂപയായി വർധിപ്പിച്ചത്. നാല് ദിവസം ഓണം ഡ്യൂട്ടി ചെയ്യുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ഈ അലവൻസിന് അർഹതയുണ്ടായിരിക്കും.

പോലീസ് അസോസിയേഷൻ മുൻ ഭാരവാഹികൾ നൽകിയ നിവേദനം പരിഗണിച്ചാണ് സർക്കാരിന്റെ ഉത്തരവ്. 2011ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ഓണക്കാലത്ത് ജോലി ചെയ്യുന്ന പോലീസുകാർക്ക് അലവൻസ് നൽകുന്ന രീതി ആരംഭിച്ചത്. പുതിയ പ്രഖ്യാപനം ഉത്സവകാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പോലീസുകാർക്ക് വലിയ ആശ്വാസമാകും.