
കൊച്ചി : മുട്ടിൽ മരംമുറി കേസിൽ വിചാരണ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി ഹൈക്കോടതി തള്ളി. മരംമുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ വിചാരണ തടയണമെന്നാവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചിരുന്നത്. അതേസമയം, മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതി റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായി.
എന്നാൽ കേസിൽ മറ്റ് പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ ഹാജരായില്ല. മറ്റ് പ്രതികൾ എവിടെയെന്ന് വിചാരണക്കോടതി ചോദിച്ചു. കോടതിയെയും നടപടികളെയും കളിയാക്കുകയാണോ എന്ന് ചോദിച്ച കോടതി റോജി അഗസ്റ്റിനോട് മാറിനിൽക്കാനും ആവശ്യപ്പെട്ടു.