Banner Ads

ഭീതി പരത്തി പുലി; വീണ്ടും പത്തനാപുരത്ത്

പത്തനാപുരത്ത് കഴിഞ്ഞ ദിവസം പുലിയെ കണ്ട ഭാഗത്ത് ഇന്ന് വീണ്ടും രണ്ട് പുലികളെ കണ്ടതായി തൊഴിലാളികള്‍ പറയുന്നു. പുലിയുടെ വിഡിയോ എടുത്ത് നാട്ടുകാര്‍ പ്രചരിപ്പിച്ചതോടെ ഫോറസ്റ്റ് ജീവനക്കാരും SFCK അധികൃതരും പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിരുന്നു.

രാത്രിയും പകലുമായി പുലിയെ കണ്ട തൊഴിലാളി ലയത്തിന് സമീപം കാവലും ഒരുക്കി.കഴിഞ്ഞ രണ്ട് വര്‍ഷമായി കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലും വനപ്രദേശത്തും കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. വനപാലക സംഘം പ്രദേശത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നാട്ടുകാര്‍ വീണ്ടും പുലിയെ കണ്ടത്.

പത്തനാപുരം എസ്‌എഫ്‌സികെയുടെ ചിതല്‍ വെട്ടി എസ്റ്റേറ്റിലെ വെട്ടി അയ്യം ഭാഗത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.വീണ്ടും പുലിയെ കണ്ടതില്‍ നാട്ടുകാരും തൊഴിലാളികളും ഭീതിയിലാണ്. തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ജീവന് സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വനപാലക സംഘം അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യം നാട്ടുകാരില്‍ ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *