Banner Ads

ദിയക്ക് ശേഷം ആര്? പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്

കോട്ടയം : പാലാ നഗരസഭയിൽ പുതിയ ചെയർപേഴ്സണെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്ക് നഗരസഭാ ഹാളിലാണ് വോട്ടെടുപ്പ്. എൽഡിഎഫിന്റെയും യുഡിഎഫ് വിമതരുടെയും പിന്തുണയോടെ സ്വതന്ത്ര കൗൺസിലർ മായ രാഹുലും, യുഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥിയായി റിയ ചീരാംകുഴിയുമാണ് മത്സരരംഗത്തുള്ളത്.

എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിന് സ്ഥാനം നഷ്ടമായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ എന്ന രീതിയിൽ ശ്രദ്ധേയയായ ദിയക്ക് ആറുമാസത്തെ ഭരണത്തിന് ശേഷമാണ് കസേര ഒഴിയേണ്ടി വന്നത്.