Banner Ads

ധൈര്യവും നന്ദിയുള്ള മനസ്സും ഉണ്ടെങ്കിൽ ഭയമില്ലാതെ മുന്നേറാം: സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി പങ്കുവെച്ച സുഭാഷിതം,ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടും കൂടി നേരിടേണ്ടതിന്റെ പ്രാധാന്യമാണ് ഇത്തരം സംസ്കൃത സുഭാഷിതങ്ങൾ ഓർമ്മിപ്പിക്കുന്നത്….. മൂല്യങ്ങളിൽ ഉറച്ചുനിൽക്കുക: വ്യക്തിജീവിതത്തിലായാലും പൊതുജീവിതത്തിലായാലും നാം വിശ്വസിക്കുന്ന തത്വങ്ങളിലും ധാർമ്മിക മൂല്യങ്ങളിലും ഉറച്ചുനിൽക്കാൻ ഈ സന്ദേശം പ്രചോദനം നൽകുന്നു.

എത്ര വലിയ വെല്ലുവിളികൾ ഉണ്ടായാലും സ്വന്തം കഴിവിലുള്ള വിശ്വാസവും ധൈര്യവുമാണ് മുന്നോട്ട് നയിക്കുന്നത് എന്ന സന്ദേശമാണ് ഇതിലുള്ളത്…..നമ്മുടെ സംസ്കൃത പാരമ്പര്യത്തിലെ അറിവുകളും ആശയങ്ങളും ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഇത്തരം സുഭാഷിതങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത്….

ആത്മവിശ്വാസവും മനസ്സമാധാനവുമുള്ളവർ ഒരിക്കലും പരാജയപ്പെടുകയോ ദുഃഖത്തിലാവുകയോ ഇല്ല എന്നും ​നിരന്തരമായി പരിശ്രമിക്കുന്നവരും കഠിനാധ്വാനം ചെയ്യുന്നവരും ജീവിതത്തിൽ തളരില്ല എന്നും മോദിജി പങ്കുവച്ചു..​ചെയ്ത ഉപകാരങ്ങളെ ഓർക്കുന്നവരും നന്ദിയുള്ളവരുമായ മനുഷ്യർക്ക് ജീവിതത്തിൽ ഭയപ്പെടേണ്ടതായി ഒന്നുമില്ല…എന്നും അദ്ദേഹം കൂട്ടി ചേർത്തു….ഏത് പ്രതിസന്ധി ഘട്ടത്തിലും സ്വന്തം കഴിവിലുള്ള വിശ്വാസവും, നിരന്തരമായ പരിശ്രമവും, നന്ദിയുള്ള മനസ്സും ഉണ്ടെങ്കിൽ ഭയമില്ലാതെ മുന്നോട്ട് പോകാം എന്ന സന്ദേശമാണ് അദ്ദേഹം ജനങ്ങൾക്ക് നൽകിയത്…..

 

സിന്ധു രാജീവ്
പത്ര പ്രവർത്തക