Banner Ads

സ്കൂൾ കുട്ടികൾക്ക് ഓണസമ്മാനം; 4 കിലോ അരി വീതം വെള്ളിയാഴ്ച വിതരണം ചെയ്യും

കണ്ണൂർ : ഓണം പ്രമാണിച്ച് സംസ്ഥാനത്തെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി വീതം വിതരണം ചെയ്യും. വെള്ളിയാഴ്ചയാണ് അരി വിതരണം നടക്കുക.

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികളുടെ കൃത്യമായ കണക്ക് സ്കൂൾ അധികൃതർ സമർപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ വ്യാഴാഴ്ചയ്ക്കകം അരി സ്കൂളുകളിലെത്തിക്കും. വെള്ളിയാഴ്ചയോടെ സ്കൂളുകൾ ഓണാവധിയിലേക്ക് കടക്കും.