Banner Ads

മുഖ്യമന്ത്രുടേത് ശുദ്ധ കള്ളം; നവകേരള സദസ്സിന് മുൻപേ പ്രതിക്കൊപ്പമുള്ള ചിത്രങ്ങളുണ്ട് – മുഹമ്മദ് റിയാസ്

കോഴിക്കോട് : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കേസിൽ പിടിയിലായ പ്രതി മുഹമ്മദ് ഹുസൈനെക്കുറിച്ച് മുഖ്യമന്ത്രി നടത്തുന്ന വാദങ്ങൾ ശുദ്ധ കളവാണെന്ന് മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിയെ നേരിട്ട് അറിയാമെന്നും നവകേരള സദസ്സിലെ ലാത്തിച്ചാർജിൽ പരിക്കേറ്റയാൾ എന്ന നിലയിലാണ് ബന്ധപ്പെട്ടതെന്നുമുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം വസ്തുകാവിരുദ്ധമാണെന്ന് റിയാസ് കുറ്റപ്പെടുത്തി.

നവകേരള സദസ്സ് നടക്കുന്നതിന് മുൻപ് തന്നെ പ്രതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മുഖ്യമന്ത്രിക്കൊപ്പം എടുത്ത ചിത്രങ്ങളുണ്ടെന്നും റിയാസ് ആരോപിച്ചു. ഓപ്പറേഷൻ തൂഫാനിൽ കോൺഗ്രസ് പ്രവർത്തകർക്കോ നേതാക്കൾക്കോ പ്രത്യേക ഇളവുകളോ ആനുകൂല്യങ്ങളോ നൽകുന്നുണ്ടോ എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്ന് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.