കാന്തല്ലൂരിൽ വീണ്ടും കാട്ടാന ചരിഞ്ഞു വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് കാട്ടുകൊമ്ബനെ സ്വകാര്യ ഭൂമിയില്‍ ചരിഞ്ഞ നിലയില്‍ കണ്ടത്. സമീപവാസികള്‍ വനം വകുപ്പ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് മറയൂർ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ ഉള്‍പ്പെടെയുള്ളവർ സ്ഥലത്തെത്തി.ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കാട്ടാനയാണ് ചരിഞ്ഞതായ് കണ്ടെത്തിയത് ആനയെ പോസ്റ്റുമോർട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചു.പോസ്റ്റുമോർട്ടത്തിന് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തും.അടുത്തിടെ കാട്ടാന ആക്രമണത്തില്‍ നാല് പേർക്ക് പരിക്കേറ്റിരുന്നു. കാട്ടാനകള്‍ വ്യാപക നാശമാണ് മേഖലയില്‍ വരുത്തുന്നത്.