
കണ്ണൂർ : ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ യോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയായ ദീപ ലേഖ (51) ആണ് മരിച്ചത്. പഞ്ചായത്ത് യോഗം നടന്നു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിണറായിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് സംഭവം.