
തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ അതിതീവ്ര മഴയ്ക്ക് ശമനം. ഇന്നും നാളെയും ഒരു ജില്ലകളിലും മഴ മുന്നറിയിപ്പുകൾ ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അപ്രതീക്ഷിതമായി പെയ്ത പ്രളയസമാനമായ അതിതീവ്ര മഴ ജനജീവിതം പൂർണ്ണമായും ദുസ്സഹമാക്കിയിരുന്നു.