Banner Ads

സർക്കുലറിലുള്ളത് ദേശീയ ഗാനം മാത്രം; വന്ദേമാതരത്തിൽ കൈകഴുകി ലോക് ഭവൻ

തിരുവനന്തപുരം : സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് നിർദേശം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി ലോക് ഭവൻ.

വന്ദേമാതരം പൂർണമായി ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോൾ ലോക് ഭവന്റെ നിർദേശപ്രകാരമാണ് ഉത്തരവെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോൾ വിഭാഗം പുറപ്പെടുവിച്ച സർക്കുലറിൽ വന്ദേമാതരം ആലപിക്കുന്നതിനെ കുറിച്ച് പരാമർശമില്ല.

ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് നിർദേശമുള്ളത്. നേരത്തെ വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവന്റെ നിർദേശപ്രകാരം വന്ദേമാതരം പൂർണമായി ആലപിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.