
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷത്തിന്റെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബാക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. നാളെ (10/08/2026) ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല.